എഴുകണ്ണിപാലം അണ്ടർപാസിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

Share to


Perinthalmanna Radio
Date: 30-06-2025

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലം അടച്ചതോടെ പെരിന്തൽമണ്ണയിലെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. പല വാഹനങ്ങളും ബദൽ വഴികളിലൂടെയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.

ഒരാടംപാലം – വലമ്പൂർ റോഡിൽ വാഹനങ്ങൾ കൂടിയത് മൂലം ആ വഴിയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇതിന്റെ ഫലമായി, ഇരുചക്ര വാഹനങ്ങൾക്ക് പെരിന്തൽമണ്ണയിൽ എത്താൻ എളുപ്പ മാർഗമായി എഴുകണ്ണിപാലം അണ്ടർപാസ് മാറിയിട്ടുണ്ട്. ഇന്ന് തിങ്കളാഴ്ച സ്ക്കൂളുകളും ഓഫീസുകൾക്കും എല്ലാം പ്രവൃത്തി ദിനമായതിനാൽ നിരവധി ബൈക്കുകളും സ്കൂട്ടറുകളും ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്. അതേസമയം, അണ്ടർ പാസിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലായതോടെ ഇവിടെയും ഗതാഗത കുരുക്ക് രൂക്ഷമാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *