
Perinthalmanna Radio
Date: 30-07-2025
മലപ്പുറം: പ്ലസ് വണ്‍ ഏകജാലക അലോട്മെന്റ്റില്‍ അലോട്മെന്റ് ലഭിക്കാത്തവര്‍ക്കു സ്പോട്ട് പ്രവേശനത്തിന് ജില്ലയിൽ ഉള്ളത് 1,351 ഒഴിവുകള്‍. ഇവയുടെ വിവരങ്ങള്‍ ഏകജാലക വെബ് സൈറ്റില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത് മൂത്തേടം ജി.എച്ച്.എസ്.എസിലാണ്. സയന്‍സ് വിഭാഗത്തില്‍ ഇവിടെ 78 സീറ്റുകള്‍ ഒഴിവുണ്ട്. കോക്കൂര്‍ ജി.എച്ച്.എസ്.എസ് (ഹ്യൂമാനിറ്റീസ്-77), എരുമമുണ്ട നിര്‍മല എച്ച്.എസ്.എസ്( സയന്‍സ്-44), പാലപ്പെട്ടി ജി.എച്ച്.എസ്.എസ് (സയന്‍സ്-42), ആലിപ്പറമ്പ ജി.എച്ച്.എസ്.എസ് (കൊമേഴ്സ്-35) തുടങ്ങിയ പത്തോളം ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ വിവിധ ഗ്രൂപ്പുകളിലായി 30 ലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. മറ്റു സ്കൂളുകളില്‍ ഇതില്‍ താഴെയാണു ഒഴിവുകള്‍ ഭൂരിഭാഗം സ്കൂളുകളിലും രണ്ടോ, മുന്നോ സീറ്റകളാണ് ഒഴിവുള്ളത്.പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒഴിവുകളുള്ള സ്കൂളുകളും കോംപിനേഷനും പരിശോധിച്ച് ഇന്ന് വൈകിട്ട് നാലിന് അകം അപേക്ഷ നല്‍കണം.കൂടാതെ ജില്ലയിലെ ഏകമോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളായ നിലമ്പൂര്‍ ഐ.ജി.എം.ആര് എച്ച്.എസ്.എസില്‍ എസ്. സി പെണ്‍കുട്ടികളുടെ മൂന്നും എസ്.ടി ആണ്‍കുട്ടികളുടെ അഞ്ചും സീറ്റുകള്‍ ഒഴിവുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
