പെരിന്തൽമണ്ണ നഗരത്തിൽ ഭീതിപരത്തി തെരുവുനായ്ക്കൾ

Share to


Perinthalmanna Radio
Date: 30-07-2025

പെരിന്തൽമണ്ണ:  നഗരത്തിൽ തെരുവ് നായ്‌ക്കളുടെ ശല്യം വർധിച്ചു. മാനത്തുമംഗലം ജംക്‌ഷനു സമീപം സംസ്ഥാന പാതയിൽ കൂട്ടം കൂടി നിന്ന തെരുവു നായ്‌ക്കൾ ഏറെ നേരം യാത്രക്കാർക്ക് ഭീഷണിയുയർത്തി.

റോഡിലൂടെയുള്ള സുഗമമായ ഗതാഗതത്തിനും തെരുവ് നായ്‌ക്കൾ തടസ്സം സൃഷ്‌ടിച്ചു. കോടതി പരിസരം, സിവിൽ സ്‌റ്റേഷൻ പരിസരം, ഹൈസ്കൂൾ റോഡ്, ടൗൺഹാളിന് മുൻവശത്തെ റോഡ്, സബ് ട്രഷറി, ആശുപത്രിപ്പട‌ി എന്നിവിടങ്ങളിൽ തെരുവ് നായ്‌ക്കൾ യഥേഷ്‌ടം വിലസുകയാണ്.

നായ്‌ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവർ കുറച്ചൊന്നുമല്ല.

തെരുവ് നായ്‌ക്കളുടെ ശല്യം ഇല്ലാതാക്കാൻ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നൽകിയ പരാതികൾക്ക് നഗരസഭയുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല. നായ്‌ക്കളെ പേടിച്ച് പെരിന്തൽമണ്ണ നഗരത്തിലൂടെ സ്വതന്ത്രമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.

തെരുവുനായ്ക്കളുടെ ശല്യംതടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *