ഒരോടംപാലം- മാനത്ത്മംഗലം ബൈപ്പാസിനെ നവകേരള സദസ്സിലെ പദ്ധതിയിലും അവഗണിച്ചു

Share to


Perinthalmanna Radio
Date: 30-07-2025

പെരിന്തൽമണ്ണ: നഗരത്തിലെ ഏറ്റവും ഗുരുതരമായ ഗതാഗത പ്രശ്‌നങ്ങളിൽ ഒന്നായ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒരാടംപാലം – മാനത്ത്മംഗലം ബൈപ്പാസ് പദ്ധതി നവകേരള സദസ്സിൽ ശക്തമായി നിർദേശിച്ചിരുന്നെങ്കിലും നവകേരള സദസ്സിൽ നിർദേശിച്ച പദ്ധതികൾക്കായി ജില്ലയ്ക്ക് അനുവദിച്ച ₹114 കോടിയുടെ വികസന പദ്ധതികളിൽ ഈ പദ്ധതി ഉൾപ്പെടുത്തിയില്ല.

നവകേരള സദസ്സിൽ നിർദേശിച്ച പദ്ധതികൾക്കായി ജില്ലയിലെ 16 മണ്ഡലങ്ങളിലും വിവിധ പദ്ധതികൾക്കായി  114 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

*ഓരോ മണ്ഡലങ്ങളിലേക്ക് അനുവദിച്ച തുകയും പദ്ധതികളും*

∙ കൊണ്ടോട്ടി: കാരാട് – മൂളപ്പുറം – ചണ്ണയിൽപള്ളിയാൽ റോഡ് നവീകരണം– 10 കോടി

∙ ഏറനാട്: ഊർങ്ങാട്ടിരി പനമ്പിലാവ് പാലം പുനർനിർമാണം– 5 കോടി, അരീക്കോട് സ്‌റ്റേഡിയം നവീകരണം–2 കോടി

∙ നിലമ്പൂർ: കെഎൻജി റോഡ് നിലമ്പൂർ നഗരത്തിൽ വീതികൂട്ടൽ– 5 കോടി

∙ വണ്ടൂർ: തിരുവാലി നടുവത്ത് കൂറ്റൻപാറ ഇക്കോ ടൂറിസം പദ്ധതി– 7 കോടി

∙ മഞ്ചേരി: ജനറൽ ആശുപത്രിയിൽ അത്യാധുനിക കാഷ്വൽറ്റി കെട്ടിടം നിർമാണം– 10 കോടി

∙ പെരിന്തൽമണ്ണ: പീക്കോക്ക് വാലി ടൂറിസം പദ്ധതി– 7 കോടി രൂപയും

∙ മങ്കട: മങ്കട സിഎച്ച്സി നിർമാണം– 7 കോടി

∙ മലപ്പുറം : മലപ്പുറം ഗവ.കോളജിൽ പുതിയ അക്കാദമിക് ബ്ലോക്ക് നിർമാണം– 5 കോടി

∙ വേങ്ങര: കിളിനക്കോട്് -മിനി റോഡ്, ടിപ്പു സുൽത്താൻ റോഡ് എന്നിവ ഉന്നതനിലവാരത്തിലാക്കാൻ (ബിഎംബിസി)–7 കോടി

∙ വള്ളിക്കുന്ന്: ഇടിമൂഴിക്കൽ അഗ്രശാല പാറക്കടവ് റീച്ച് വൺ റോഡ് നവീകരണം– 7 കോടി, തേഞ്ഞിപ്പലം വില്ലേജ് ഓഫിസിനു ഭൂമിയും കെട്ടിടവും– 1 കോടി

∙ തിരൂരങ്ങാടി: പെരുമണ്ണ ക്ലാരി പിഎച്ച്സി കെട്ടിടം പുനർനിർമാണം–6 കോടി

∙ താനൂർ: താലൂക്ക് ആശുപത്രി കെട്ടിടത്തിൽ പുതിയ നില നിർമാണം – 7 കോടി രൂപ

∙ തിരൂർ: ആതവനാട് പഞ്ചായത്തിലെ ചോറ്റൂർ മുതൽ മാട്ടൂർ ഹൈസ്‌കൂൾ വരെയുള്ള റോഡ് നവീകരണം, തിരൂർ നഗരസഭയിലെ ഏഴൂർ കൊട്ടിലത്തറ റോഡ് നവീകരണം, അപ്രോച്ച് റോഡ് നിർമാണം – 7 കോടി

∙ കോട്ടയ്ക്കൽ: ആയുർവേദം, അലോപ്പതി, മറ്റു മെഡിക്കൽ ശാഖകൾ എന്നിവ ചേർത്തു ഹെൽത്ത് ടൂറിസം വികസന പദ്ധതിക്കും വൈദ്യരത്‌നം പി.എസ്.വാരിയർ ആയുർവേദ കോളജ് ഹോസ്പിറ്റലിനും– 7 കോടി

∙ തവനൂർ: എടപ്പാൾ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണം– 3.5 കോടി, കുറ്റിപ്പുറം മിനിപമ്പ നവീകരണം– 3.5 കോടി ,

∙ പൊന്നാനി: കൊല്ലൻപടിയിൽനിന്നു തുടങ്ങി കറുകത്തിരുത്തി വളവ് വരെ ബിഎംബിസിയും മറ്റ് അനുബന്ധ പ്രവൃത്തികളും– 3.25 കോടി, കുറ്റിപ്പുറം – തൃശൂർ സംസ്ഥാന പാതയിൽ മേലേ പന്താവൂർ പാലം മു

Share to

Leave a Reply

Your email address will not be published. Required fields are marked *