പുലാമന്തോള്‍- മേലാറ്റൂര്‍ പാതയിലെ നിർമ്മാണം സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കും

Share to

Perinthalmanna Radio
Date: 30-08-2024

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന പാതയിലെ പുലാമന്തോള്‍ മുതല്‍ മേലാറ്റൂര്‍ വരെയുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് കരാര്‍ കമ്പനി ഉറപ്പ് നല്‍കിയതായി നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് വച്ച്‌ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ കമ്പനിയായ കെഎംസി വൈസ് ചെയര്‍മാന്‍ നിരഞ്ജന്‍ റെഡ്ഢി എംഎല്‍എക്ക് ഈ ഉറപ്പ് നല്‍കിയത്. റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നത് മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും മഴ കനത്തതോടെ തകര്‍ന്ന റോഡിലൂടെ ഗതാഗതം ദുഷ്ക്കരമായ സാഹചര്യവും എംഎല്‍എ കരാറുകാരെ ബോധ്യപ്പെടുത്തി.

കൂടുതല്‍ തൊഴിലാളികളെ കൊണ്ടു വന്ന് വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് കരാര്‍ കമ്പനി യോഗത്തില്‍ അറിയിച്ചു. ഓരോ ദിവസവും നടക്കുന്ന പ്രവൃത്തിയുടെ പുരോഗതി ചിത്ര, ദൃശ്യ സഹിതം എംഎല്‍എ ഓഫീസിനെ അറിയിക്കും. റോഡിന്‍റെ പ്രവൃത്തി കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തിലാണ് എംഎല്‍എ കരാര്‍ കമ്പനി അധികൃതരെ വിളിച്ചു വരുത്തിയത്.

ഈ റോഡിന്‍റെ പ്രശ്നം നിരവധി തവണ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല നിരവധി യോഗങ്ങളും വിളിച്ചു ചേര്‍ത്തിരുന്നു. നിയമസഭാ മണ്ഡലങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്നമായി എംഎല്‍എ ഈ റോഡിന്‍റെ വിഷയം ഉന്നയിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *