അങ്ങാടിപ്പുറം മേൽപാലത്തിലെ കുഴിയടക്കാൻ പൊലിസ് രംഗത്തിറങ്ങി

Share to


Perinthalmanna Radio
Date: 30-08-2025

പെരിന്തൽമണ്ണ : കനത്ത മഴയും ഗതാഗത കുരുക്കും രൂക്ഷമായ അങ്ങാടിപ്പുറത്ത് റെയിൽവേ മേൽപാലത്തിലെ കുഴിയടക്കാൻ ഒടുവിൽ ട്രാഫിക്ക് പൊലിസ് തന്നെ രംഗത്തിറങ്ങി. മേൽ പാലത്തിലെ കുഴികളിൽ വെളളം കെട്ടിനിന്ന് ചെറുകിട, ഹെവിവാഹനങ്ങളുടെ മുന്നോട്ടുള്ള നീക്കം ദുഷ്കരമായ നിലയിലായിരുന്നു. പാലത്തിലെ കുഴികളടക്കാതെ മൗനം പാലിക്കുന്ന ദേശീയപാത, പൊതുമരാത്ത് അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി സമരങ്ങളാണ് അങ്ങാടിപ്പുറത്ത് നടന്നതാണ്.
എം.എൽ.എ മഞ്ഞളാംകുഴി അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്ത് ഉദ്യോഗസ്ഥരെ റോഡിന്‍റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയതാണ്. കഴിഞ്ഞ തിങ്കളാഴ്ച ദേശീയ പാത ഉപരോധിച്ച് നടത്തിയ സമരത്തിൽ ബുധനാഴ്ച രാത്രിയിൽ കുഴികൾ അടക്കുമെന്ന് ദേശീയപാത ഓഫീസിൽ നിന്ന് അറിയിച്ചത്. എന്നാൽ, മഴയുടെ പേരിൽ ആവാക്കും പാലിക്കാനായില്ല. മഴ മാറി നിന്ന സമയത്ത് പ്രവർത്തികൾ നടത്താത്ത പി.ഡബ്ല്യു. ഡി വകുപ്പിനെതിരേ പരക്കെ ജനരോഷം ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് പെരിന്തൽമണ്ണ ട്രാഫിക്ക് പൊലിസ് സർവ സന്നാഹങ്ങളുമായി സ്വന്തം നിലക്ക് ഇന്നലെ കുഴി അടക്കാൻ മേൽപാലത്തിൽ എത്തിയത്‌. മെറ്റലും ക്വാറി മണലും ചേർത്താണ് കുഴികൾ തൽക്കാലം നികത്തി സഞ്ചാര യോഗ്യമാക്കിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *