കെ.എസ്.ആർ.ടി.സി. ബസുകളുടെ കാലാവധി 17 വർഷമായി നീട്ടി

Share to

Perinthalmanna Radio
Date: 30-09-2024

കെ.എസ്.ആർ.ടി.സി. ബസുകളുടെ കാലാവധി 17 വർഷമായി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ മാനദണ്ഡപ്രകാരം ഇത് 15 വർഷമാണ്. അതിനാൽ കാലാവധി പിന്നിട്ട 1117 ബസുകൾ ഈ മാസത്തോടെ നിരത്തിൽനിന്നു പിൻവലിക്കണമായിരുന്നു. ഇതു നടപ്പാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക, ഗതാഗത പ്രതിസന്ധി ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി. സർക്കാരിനെ സമീപിച്ചിരുന്നു.

നേരത്തേ കോവിഡിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചിരുന്നു. ഇക്കാര്യംകൂടി ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആർ.ടി.സി. സി.എം.ഡി. സർക്കാരിനെ സമീപിച്ചത്. പൊതുനിരത്തിൽനിന്ന് ഇത്രയധികം ബസുകൾ പിൻവലിക്കേണ്ടിവരുന്നത് കെ.എസ്.ആർ.ടി.സി.യുടെ പ്രവർത്തനത്തെത്തന്നെ ബാധിക്കുമെന്നു വിലയിരുത്തിയാണ് സർക്കാർ കാലാവധി നീട്ടി നൽകിയത്.

കേന്ദ്ര സർക്കാരിന്റെ പുതിയ നയപ്രകാരം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് 15 വർഷമാണ് കാലാവധി. പ്രൈവറ്റ് ബസുകൾ സ്വകാര്യ ഉടമസ്ഥതയിലായതിനാൽ ഈ മാനദണ്ഡം ബാധകമല്ല. എന്നാൽ, കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹൻ സോഫ്റ്റ്‌വേറിൽ ഇതുസംബന്ധിച്ചു മാറ്റംവരുത്താൻ കഴിയാത്തതിനാൽ ഈ വാഹനങ്ങളുടെ സേവനങ്ങൾക്ക് സോഫ്റ്റ്‌വേർ ഉപയോഗിക്കാനാവില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *