
Perinthalmanna Radio
Date: 30-09-2024
മലപ്പുറം: സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരുടെ വാർഷിക മസ്റ്ററിങ്ങിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാതെ ഏഴര ലക്ഷം പേർ. വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവി വാഹിത പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ എന്നിവ വാങ്ങുന്നവരും വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരുമാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്.
ഇതിൽ അധികപേരും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ്റെ കൂടെ കുറഞ്ഞ നിരക്കിൽ സാമുഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരാണ്. രണ്ട് പെൻഷൻ വാങ്ങുന്നവർ രണ്ടിനും വെവ്വേറെയാണ് മസ്റ്ററിങ് നടത്തേണ്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
