ഡിവൈ.എസ്.പി. ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് മാർച്ച്

Share to

Perinthalmanna Radio
Date: 30-10-2024

പെരിന്തൽമണ്ണ : കുടുംബങ്ങളെ തകർക്കുന്ന പോലീസ് രാജിനെതിരേ പെരിന്തൽമണ്ണ, മങ്കട മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാർച്ച് നടത്തി.

വൈകീട്ട് അഞ്ചിന് നടത്തിയ മാർച്ച് ഓഫീസ് കവാടത്തിനു മുൻപിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടതോടെ പോലീസുമായി വാക്കേറ്റമായി. ഒടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു.

മങ്കട മണ്ഡലത്തിലെ കരിഞ്ചാപ്പാടി സ്വദേശികളെ വ്യാജ മയക്കുമരുന്ന് കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഷഫീഖ്‌ ഹൃദയാഘാതംമൂലം മരിച്ചതാണെന്നും ഇരകൾക്ക് നഷ്ടപരിഹാരവും ബന്ധപ്പെട്ട പോലീസുകാർക്കെതിരേ നടപടിയും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. പെരിന്തൽമണ്ണ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദീഖ് വാഫി അധ്യക്ഷതവഹിച്ചു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്‌മാൻ താമരത്ത്, യൂത്ത് ലീഗ് ഭാരവാഹികളായ കുരിക്കൾ മുനീർ, ടി.പി. ഹാരിസ്, റാഫിഹ് കുളത്തൂർ, കെ.എം. ഫത്താഹ്, അനീസ് വെള്ളില, ശിഹാബ് ചോലയിൽ, ശരീഫ് കക്കൂത്ത്, മുഹമ്മദ് നരിക്കുന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. ലീഗ് നേതാക്കളായ എ.കെ. നാസർ, എസ്. അബ്ദുസലാം, കുന്നത്ത് മുഹമ്മദ്, അമീർ പാതാരി, ജാഫർ പത്തത്ത്, തെക്കത്ത് ഉസ്‌മാൻ, സുബൈർ, പി. ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *