
Perinthalmanna Radio
Date: 30-10-2025
പെരിന്തൽമണ്ണ : സ്വകാര്യ ബസുകളിൽ പൊലീസ് ,മോട്ടർ വാഹന വകുപ്പ്, എക്സൈസ് വിഭാഗം സംയുക്തമായി പരിശോധന നടത്തി. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു.
പെരിന്തൽമണ്ണ മൂസക്കുട്ടി സ്‌മാരക ബസ് സ്റ്റാൻഡിലും ഹൈവേ റോഡുകളിലും പരിശോധനയുണ്ടായിരുന്നു. ഡ്രൈവർമാർക്ക് ഇടയിലും ജീവനക്കാർക്കിടയിലും ലഹരി ഉപയോഗം വ്യാപകമാകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരിന്തൽമണ്ണ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ മനുരാജ്, പെരിന്തൽമണ്ണ ട്രാഫിക് എസ്ഐ കബീർ, എക്സൈസ് സിഐ ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.
……………………………………….
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
