
Perinthalmanna Radio
Date: 30-10-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ വോട്ടർ പട്ടികയിൽ ഭരണ കർത്താക്കളുടെ ഒത്താശയോടെ ഉദ്യോഗസ്ഥർ വ്യാപകമായ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി തിരഞ്ഞെടുപ്പ് ചുമതലയുള്ള സൂപ്രണ്ടിനെ ഉപരോധിച്ചു. പല വാർഡുകളിൽ നിന്നായി വോട്ടുകൾ ഷിഫ്റ്റ് ചെയ്യാൻ അപേക്ഷ നൽകിയതിൽ ഏക പക്ഷീയമായ തീരുമാനം എടുക്കുന്നുവെന്നും ഇരട്ട വോട്ടുകൾ വ്യാപകമായി ചേർത്ത് കള്ളവോട്ടുകൾക്ക് സിപിഎം കളം ഒരുക്കുന്നുവെന്നും ആരോപിച്ചു. ഉപരോധത്തിന് യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, കൺവീനർ നാലകത്ത് ബഷീർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ, നഗരസഭ അംഗങ്ങളായ എം.എം. സക്കീർ ഹുസൈൻ, പച്ചീരി ഫാറൂഖ്, താമരത്ത് സലീം, മുഹമ്മദ് സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
