മേലാറ്റൂർ പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു

Share to


Perinthalmanna Radio
Date: 30-10-2025

മേലാറ്റൂർ : ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു. 20 പേർക്കാണ് ഈമാസം രോഗബാധയുണ്ടായത്. ഇതിൽ പത്തുവയസ്സുള്ള ഒരു വിദ്യാർഥിയുമുണ്ട്. നിലവിൽ മിക്ക വാർഡുകളിലും രോഗബാധിതരായ ആളുകളുണ്ട്. ഒരു പ്രദേശത്തുമാത്രമല്ല രോഗബാധിതരുള്ളതെന്നത് ആരോഗ്യപ്രവർത്തകരെയും വലയ്ക്കുകയാണ്. ഇതിനുമുൻപുള്ള മാസങ്ങളിലും രോഗബാധിതരുണ്ടായിരുന്നെങ്കിലും എണ്ണം കുറവായിരുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാൽ ആരോഗ്യപ്രവർത്തകർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, വ്യക്തി, പരിസരം എന്നിവയുടെ ശുചിത്വത്തിലും ശാസ്ത്രീയമായ മാലിന്യപരിപാലനത്തിനും പ്രത്യേക ശ്രദ്ധവേണമെന്നന്ന് മെഡിക്കൽ ഓഫീസർ മുന്നറിയിപ്പുനൽകി.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *