
Perinthalmanna Radio
Date: 30-11-2023
പെരിന്തൽമണ്ണ: നവകേരള സദസ്സിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഇന്ന് ഉച്ചയോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് വഴി വരുന്ന ബസ്സുകൾ ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ജൂബിലി റോഡ് വഴി മൂസക്കുട്ടി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് അതു വഴി തന്നെ തിരിച്ച് പോകണം.
പട്ടിക്കാട് ഭാഗത്ത് നിന്നും വരുന്ന ബസുകൾ മാനത്തുമംഗലം ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ആയിഷ കോംപ്ലക്‌സ് ജങ്ഷൻ വഴി മൂസക്കുട്ടി സ്റ്റാൻഡിൽ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകണണം. ഉച്ചക്ക് രണ്ടിന് ശേഷം സബ്രീന ജങ്ഷൻ വഴി ബസുകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
താഴെക്കോട് ആലിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്നവർ ജയിൽ റോഡ് സ്റ്റോപ്പിൽ ആളെ ഇറക്കി പട്ടാമ്പി റോഡിൽ തയാറാക്കിയ പാർക്കിങ് ഏരിയയിൽ നിർത്തണം. മേലാറ്റൂർ, വെട്ടത്തൂർ, പട്ടിക്കാട് ഭാഗത്ത് നിന്നു വരുന്ന ചെറു വാഹനങ്ങൾ മാനത്തുമംഗലം ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു ബൈപാസ് റോഡിൽ നിശ്ചയിച്ച പാർക്കിങ് ഏരിയയിൽ നിർത്തണം. വലിയ വാഹനങ്ങൾ വൈകീട്ട് 4.30 വരെ ഊട്ടി റോഡിലൂടെ വന്ന് ജങ്ഷനിൽ വന്ന് ഇടത്തോട്ട് തിരിഞ്ഞ് മനഴി ബസ് സ്റ്റാൻഡിലോ പൊന്ന്യാകുർശ്ശി ബൈപാസ് റോഡിലോ നിർത്തണം. 4.30ന് ശേഷം വരുന്ന വാഹനങ്ങൾ മാനത്തുമംഗലം ജങ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു നമ്പ്യാർപടി ജങ്ഷനിൽ ആളെ ഇറക്കി ബൈപാസ് റോഡ് സൈഡിൽ പാർക്ക് ചെയ്യണം.
പട്ടാമ്പി, ചെർപ്പുളശ്ശേരി ഭാഗത്തുനിന്നും വരുന്നവ വൈകീട്ട് നാലു വരെ ചെറുകാട് ജങ്ഷനിൽ ആളെ ഇറക്കി തിരിച്ച് പിറകിൽ പോയി പട്ടാമ്പി റോഡിൽ തന്നെ പാർക്കിങ് സ്ഥലത്ത് നിർത്തിയിടണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ