ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി

Share to

Perinthalmanna Radio
Date: 30-11-2023

പെരിന്തൽമണ്ണ: തെളിമയാർന്ന നിലപാടുകളുമായി മുന്നോട്ടു പോകുന്ന ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന വൻജന പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നല്ലത് ചെയ്യുമ്പോൾ നല്ല മനസ്സുള്ളവർ കൂടെ നിൽക്കുന്നു. ആഗോള വൽക്കരണ- ഉദാരവൽക്കരണ നയങ്ങളെ എതിർക്കുന്ന മുന്നണിയാണ് കേരളത്തിൽ ഭരണം നടത്തുന്നത്. തീർത്തും ബദലായ സാമ്പത്തിക നയം സ്വീകരിക്കുന്ന കേരളമെന്ന തുരുത്തിനെ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും അതിന്റെ പേരിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വെയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടസമിതി ചെയർമാൻ വി.ശശികുമാർ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ കെ.വി ആശാമോൾ സ്വാഗതവും തഹസിൽദാർ പി.എം മായ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *