വലമ്പൂർ പൂപ്പലം ഓവർ ബ്രിഡ്‌ജ് വരുന്നതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് പരിഹാരമാവും

Share to

Perinthalmanna Radio
Date: 30-11-2024

പെരിന്തൽമണ്ണ: വലമ്പൂർ പൂപ്പലം ഓവർ ബ്രിഡ്‌ജ് വരുന്നതോടെ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരുന്ന യാത്രികർക്ക് മങ്കടയിൽ മിനി ബൈപ്പാസിൽ പ്രവേശിച്ച് പൂപ്പലത്ത് നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിൽ എത്താം. വലമ്പൂർ വികസന സമിതിയെന്ന പേരിൽ ജനകീയ കൂട്ടായ്മ പലപ്പോഴായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിക്ക് സ്വീകാര്യതയും റെയിൽവേയുടെ അനുമതിയും ലഭിച്ചത്. റെയിൽവേ ലൈൻ രണ്ടായി മുറിക്കുന്ന വലമ്പൂർ മേഖലയുടെ പ്രാദേശിക വികസനത്തിനും മേൽപാലം ഗുണം ചെയ്യും. ഇവിടത്തുകാർക്ക് അങ്ങാടിപ്പുറത്തോ പെരിന്തൽമണ്ണയിലോ വാഹനവുമായി എത്താൻ ഏറെ ചുറ്റി വളയേണ്ട സ്ഥിതിയാണ്. റെയിൽവേ പച്ചക്കൊടി നാട്ടിയതോടെ വലമ്പൂർ- പൂപ്പലം റെയിൽവേ മേൽപാലത്തിന് വേണ്ടത് ഫണ്ടും പദ്ധതിയുമാണ്.

സതേൺ റെയിൽവേ പാലക്കാട് ഡിവിഷനാണ് പദ്ധതിക്ക് അനുമതി നൽകിയത്. മേൽ പാലങ്ങളുടെ നിർമാണം റെയിൽവേക്ക് ഡെപ്പോസിറ്റ് വ്യവസ്ഥയിലൂടെ ഏറ്റെടുക്കാമെന്ന് അനുമതി പത്രത്തിലുണ്ട്. റെയിൽവേയിൽ നിന്നുള്ള അംഗീകാരം ലഭിക്കുക മാത്രമാണ് ഇപ്പോഴുണ്ടായത്. പൊതു മരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടു ഭാഗവും എട്ടു മീറ്റർ വീതിയുള്ള റോഡ് വന്നു നിൽക്കുന്നുണ്ട്. ഇതിൽ വലമ്പൂർ ഭാഗത്ത് പൂപ്പലത്ത് റെയിൽവേ ലൈനിനോട് ചേർന്ന് വന്നു നിൽക്കുന്ന ഭാഗം മേൽപാലത്തിനു വേണ്ട ഉയരമുണ്ട്. ഇത് ഏറെ അനുകൂല ഘടകമാണ്. റെയിൽവേയുടെ അനുമതി പത്രം മരാമത്ത് വകുപ്പിനും സംസ്ഥാന ഗതാഗത വകുപ്പിനും നൽകി. അനുമതി നൽകുന്നതോടൊപ്പം പദ്ധതി പൂർത്തിയാക്കാൻ ഫണ്ടിന്റെ സാധ്യതയും തേടുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *