
Perinthalmanna Radio
Date: 30-12-2024
എടക്കര: ക്രിസ്മസ് – പുതുവത്സര ആഘോഷത്തിന് ഊട്ടിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ തിരക്കിനിടയിൽ ഇ-പാസ് പരിശോധനയും കൂടി ആയതോടെ നാടുകാണി ചുരത്തിൽ മണിക്കൂറുകളുടെ ഗതാഗത തടസ്സം. കഴിഞ്ഞ ദിവസം രാവിലെ 6.30 മുതൽ 11.30 വരെയാണ് ചുരത്തിൽ ഗതാഗത കുരുക്കുണ്ടായത്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ നൂറു കണക്കിനു യാത്രക്കാർ ദുരിതത്തിലായി.
നാടുകാണി ടോൾ ചെക്പോസ്റ്റിലാണ് ഇ-പാസ് പരിശോധിക്കുന്നത്. ഇ–പാസില്ലാതെയാണ് വാഹനങ്ങൾ ഏറെയും എത്തുന്നത്. ഇതിനാൽ ചെക്പോസ്റ്റിലെ ജീവനക്കാർ തന്നെ പാസ് എടുത്തുനൽകുകയാണ്. ഇതിനു സമയമെടുക്കുന്നുണ്ട്. ഇതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണമായത്.
ടൂറിസ്റ്റ് ബസുകൾ താഴെ നാടുകാണി മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിലും പരിശോധനയ്ക്ക് നിർത്തിയിടേണ്ടിവരുന്നതും ഗതാഗതം മുടക്കുന്നുണ്ട്. ആഘോഷ വേളകളിൽ ഇ-പാസ് പരിശോധന നിർത്തിവയ്ക്കണമെന്ന് നീലഗിരിയിലെ വ്യാപാരികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി എന്നാണ് അധികൃതർ വ്യക്തമാകുന്നത്. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നതിനാൽ ഗതാഗതം കൂടുതൽ തടസ്സപ്പെടാനിടയുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
