
Perinthalmanna Radio
Date: 30-12-2024
പെരിന്തൽമണ്ണ: ടൗണിൽ ഗതാഗത കുരുക്കെന്ന വ്യാജേന ടൗൺ വികസനത്തിന്റെ പേരിൽ മുന്നൂറിലധികം വരുന്ന സ്ഥാപനങ്ങൾ പൊളിക്കാനുള്ള എംഎൽഎയുടെ ഗൂഢശ്രമത്തിൽ നിന്നും പിന്മാറണമെന്നു വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി. അല്ലാത്ത പക്ഷം വ്യാപാരികളെ സംഘടിപ്പിച്ച് കൊണ്ട് ശക്തമായ സമരം നടത്താനും തീരുമാനിച്ചു. വികസനത്തിന്റെ പേരിൽ 2006ൽ കടകൾ പൊളിച്ച് വികസനത്തിന് ഒപ്പം നിന്നവരാണ് പെരിന്തൽമണ്ണയിലെ കച്ചവടക്കാർ. ഇനിയും ദ്രോഹിക്കുന്നത് വ്യാപാരി സംഘടനയ്‌ക്ക് കണ്ടുനിൽക്കാൻ കഴിയില്ല. വ്യാപാരികളെ ഇരുട്ടിൽ നിർത്താതെ വികസന രൂപരേഖ വ്യാപാരികളുമായും, നഗരസഭയുമായും ചർച്ച ചെയ്ത് മാത്രമേ നടപ്പാക്കാവൂ എന്നും യോഗം അഭിപ്രായപ്പെട്ടു. സലാം ഗൾഫോൺ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി പി.പി.അബ്ബാസ്, നെച്ചിയിൽ മൻസൂർ, ആർ.എസ്.റിയാസ്, മുഹമ്മദ് ഇഖ്ബാൽ, കൈപ്പുള്ളി റിയാസ്, സി.അഷ്റഫ്, എൻ.പി.മൂസ, ഫൈസൽ ബാബു, പി.പ്രസാദ്, സന്തോഷ് ആനമങ്ങാട്, എം.അസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
