
Perinthalmanna Radio
Date: 31-01-2024
പട്ടിക്കാട് : മേലാറ്റൂർ തീപ്പെട്ടി കമ്പനിയിൽ നിന്ന് മരച്ചീളുകൾ കയറ്റി വരികയായിരുന്ന ലോറിയിൽ തീപിടിച്ചു. ചൊവ്വാഴ്ച പകൽ പന്ത്രണ്ടു മണിയോടെ പട്ടിക്കാട് ഹൈസ്‌കൂളിനു സമീപമാണ് സംഭവം. ഡ്രൈവറുടെ ക്യാമ്പിന്റെ പിൻഭാഗത്താണ് തീ പടർന്നത്. ലോറിയിൽ ഉള്ളവർ ഇത് അറിഞ്ഞിരുന്നില്ല.
പിന്നിൽ വരികയായിരുന്ന ബൈക്ക് യാത്രക്കാരനാണ് വിവരം അറിയിച്ചത്. പെരിന്തൽമണ്ണയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളായ സ്റ്റേഷൻ ഓഫീസർ എൽ. സുഗുണൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി.സി. സജിത്ത്, രാജേഷ്, പി.കെ. മുഹമ്മദ് അലി, സുബ്രഹ്മണ്യൻ, രാമകൃഷ്ണൻ, ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
