വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ട വീട്ടമ്മമാരെ ചൂഷണംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 31-01-2024

പെരിന്തൽമണ്ണ : ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്തുണ്ടാക്കി ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി ചൂണ്ടത്തൊടി മുഹമ്മദ് യാസിൻ (19) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വാട്‌സാപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്നും കൂടുതൽ ഇരകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനമെന്നും പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. ഷിജോ സി. തങ്കച്ചൻ, എ.എസ്.ഐ. രേഖാമോൾ, സീനിയർ സി.പി.ഒ. ഷിജു, സി.പി.ഒ.മാരായ സൽമാൻ പള്ളിയാൽത്തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *