
Perinthalmanna Radio
Date: 31-01-2025
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം – വളാഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ കൊളത്തൂർ അമ്പലപ്പടി മുതൽ വെങ്ങാട് ഗോകുലം വരെയുള്ള റോഡിന്റെ നവീകരണം പൂർത്തിയായി. ഏഴ് കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. റോഡിന്റെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തി മെറ്റലിട്ട് ബലപ്പെടുത്തി ബി എം ചെയ്താണ് നവീകരിച്ചത്. അവശ്യ ഭാഗങ്ങളിൽ ഓട, സംരക്ഷണ ഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണവും നടന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് നവീകരണ പ്രവൃത്തികൾ ചെയ്യുന്നത്. റോഡിൽ കെഎസ്ഇബിയുടെ അണ്ടർ ഗ്രൗണ്ട് പവർ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായാൽ ബിസി ടാറിംഗ് പൂർത്തികരിക്കുമെന്ന് അധികൃതർ പറഞ്ഞു. മൂന്ന് വർഷം തകർന്ന് കിടന്ന റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും നിരവധി തവണ പൊതു മരാമത്ത് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ജനകീയ പ്രക്ഷോഭവും മറ്റു പ്രതിഷേധങ്ങളും നടന്നിരുന്നു. ഈ റോഡിന്റെ അങ്ങാടിപ്പുറം മുതൽ പാലച്ചോട് വരെ ബിഎം പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. കൊളത്തൂരിൽ രണ്ട് പാലങ്ങൾ നിർമിക്കുന്നതിന് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് 10 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.അവശേഷിക്കുന്ന കൊളത്തൂർ അമ്പലപ്പടി – മാലാപറമ്പ് പാലച്ചോട് വരെയുള്ള വരെ ഭാഗം കൂടി നവീകരണം നടത്തുന്നതോടെ ഈ സംസ്ഥാന പാത മികച്ചതാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
