
Perinthalmanna Radio
Date: 31-01-2026
അങ്ങാടിപ്പുറം: പതിറ്റാണ്ടുകൾ പഴക്കമുള്ള നിലമ്പൂർ– നഞ്ചൻകോട് റെയിൽവേ പാതയെന്ന സ്വപ്നം ട്രാക്കിലേറുമോ? കേന്ദ്രമന്ത്രി നിർമല സീതാരാമൻ നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ മലപ്പുറം കാത്തിരിക്കുന്നു. സംസ്ഥാന സർക്കാരും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇ.ശ്രീധരൻ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലും പാത വിഷയമായതായി മന്ത്രി തന്നെ ട്വീറ്റ് ചെയ്തിരുന്നു. 2023ൽ പാതയുടെ സർവേ നടത്താൻ ഫണ്ട് അനുവദിച്ചിരുന്നു. ഇതു പ്രകാരം അന്തിമ ലൊക്കേഷൻ സർവേ ഉൾപ്പെടെ പൂർത്തീകരിച്ചതിനാൽ അടുത്ത ഘട്ടത്തിനുള്ള ഫണ്ട് പ്രഖ്യാപിക്കുമോയെന്നാണ് ആകാംക്ഷ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
