തിരുമാന്ധാംകുന്നിൽ ഇന്ന് ഏഴാംപൂരം

Share to


Perinthalmanna Radio
Date: 31-03-2026

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ഏഴാംപുരം. മീന മാസത്തിലെ മകീര്യം നാളിൽ തുടങ്ങുന്ന പൂരാഘോഷത്തിൽ പുരം നക്ഷത്രം വരുന്നത് ഏഴാം പൂരത്തിനാണ്. ഭഗവതിക്ക് ഉത്സവ ബലിയാണ് ഈ ദിവസത്തെ വിശേഷാൽ ചടങ്ങ്. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി തുടങ്ങും. തിങ്കളാഴ്ച 12.30-ന് ആരംഭിച്ച ശിവന്റെ ഉത്സവബലി മൂന്നു മണിക്കൂറിലധികം നീണ്ടു. നാലമ്പലത്തിന് അകത്ത് ബലിക്കല്ലുകളിൽ പ്രത്യേക പൂജയ്ക്ക് ശേഷം ശിവന്റെ തിടമ്പ് ആനപ്പുറത്ത് കോലത്തിൽ എഴുന്നള്ളിച്ച് ഭൂത ഗണങ്ങൾക്കായി ബലിക്കല്ലുകളിൽ ഹവിസ്സർപ്പിച്ച് ബലിപൂജ ചെയ്തു.

ആറാം പുരത്തിന് 11-മത്തെയും 12-മത്തേയും ആറാട്ടുകൾ നടന്നു. വൈകീട്ട് ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളിൽ, പാഠകം എന്നിവ ഉണ്ടായി. സന്ധ്യക്ക് കണ്ണൂർ വരാഹി ഭജന സംഘത്തിന്റെ ഭജൻസ് അരങ്ങ് തകർത്തു. രാത്രി പുരപ്പറമ്പ് സോപാനം ഓഡിറ്റോറിയത്തിൽ പിന്നണി ഗായകൻ വിപിൻനാഥ് നയിച്ച ഗാനമേളയായിരുന്നു പ്രധാന പരിപാടി.

ഏഴാം പൂരം ദിനത്തിൽ ഇന്ന് തിരുവാതിരക്കളി രാവിലെ 7.00, പന്തിരടിപ്പൂജ 8.30, കൊട്ടിയിറക്കം(പതിമൂന്നാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്) 9.30, കൊട്ടിക്കയറ്റം 10.30, ഭഗവതിക്ക് ഉത്സവബലി 12.30, ചാക്യാർകുത്ത് 3.00, ഓട്ടൻതുള്ളൽ 4.00, നാദസ്വരം പാഠകം 5.30. ഇരട്ടത്തായമ്പക (പനമണ്ണ ശശി, ചെർപ്പുളശ്ശേരി രാജേഷ്) 7.00, ശിവന്റെ ശ്രീഭൂതബലി 8.30, കൊട്ടിയിറക്കം (പതിനാലാമത്തെ ആറാട്ടെഴുന്നള്ളിപ്പ് )9.30, ചൈനീസ് വെടിക്കെട്ട് 10.00, ആറാട്ടുകടവിൽ തായമ്പക ( ഒറ്റപ്പാലം ഹരി),കൊട്ടികയറ്റം 10.30, കിഴക്കെ നടയിൽ കമ്പം കൊളുത്തൽ 11.00
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *