
Perinthalmanna Radio
Date: 31-03-2026
തിരുവനന്തപുരം ∙ ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് സമാപനം. 4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൂല്യ നിർണയം ഏപ്രിൽ 16ന് ആരംഭിക്കും. മേയ് മൂന്നാം ആഴ്ച ഫല പ്രഖ്യാപനം നടത്താനാണു ലക്ഷ്യം.
ഇക്കുറി ചോദ്യ പ്പേപ്പറുകളുടെ നിലവാരം ഉയർത്തിയതിനാൽ എ പ്ലസ് നേടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കുമെന്നു സൂചനയുണ്ട്.
ഗൾഫിലെ യുദ്ധസാഹചര്യത്തിൽ അയവുണ്ടായാൽ പുതിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണു തീരുമാനമെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.
കേരളത്തിലും ലക്ഷദ്വീപിലുമായി നടന്ന പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകും മുൻപ് ഗൾഫിലെ പരീക്ഷകൾ നടത്താനായില്ലെങ്കിൽ ഫലപ്രഖ്യാപനത്തിനുശേഷം ‘സേ’ പരീക്ഷയ്ക്കൊപ്പം നടത്താനാണ് ആലോചനയെന്ന് പരീക്ഷാഭവൻ സെക്രട്ടറി എസ്. സന്തോഷ് കുമാർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
