കന്യാസ്ത്രീകളുടെ അറസ്റ്റ്; പെരിന്തൽമണ്ണയിൽ പ്രതിഷേധമിരമ്പി

Share to


Perinthalmanna Radio
Date: 31-07-2025

പെരിന്തൽമണ്ണ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തി കന്യാസ്ത്രീകളെ ജയിലിൽ അടച്ച നടപടിക്കെതിരെ പ്രതിഷേധമിരമ്പി. പെരിന്തൽമണ്ണ – മരിയാപുരം ഫൊറോനകളിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധറാലിയിലും സമ്മേളനത്തിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു.

കൊടികളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തി, പെരിന്തൽമണ്ണ ലൂർദ് പള്ളി പരിസരത്ത് ആരംഭിച്ച റാലി നഗരം ചുറ്റി പെരിന്തൽമണ്ണ സെന്റ്‌ അൽഫോൻസ ദേവാലയ അങ്കണത്തിൽ സമാപിച്ചു. പ്രതിഷേധ സംഗമം മരിയാപുരം ഫൊറോന വികാരി ഫാ.ജോർജ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ട്രീസ ഞെരളക്കാട്ട്, ഫാ.സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ, മനോജ് വീട്ടുവേലിക്കുന്നേൽ, വർഗീസ് കണ്ണാത്ത്, ഷാന്റോ തകിടിയേൽ, എ.ജെ.സണ്ണി, ജോർജ് ചിറത്തലയാട്ട്, ബോബൻ കൊക്കപ്പുഴ എന്നിവർ പ്രസംഗിച്ചു.

നിരപരാധികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവർക്കെതിരായ വ്യാജ കേസ് പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു.

പാരിഷ് കൗൺസിൽ, കുടുംബ കൂട്ടായ്മ, കെസിവൈഎം, കത്തോലിക്കാ കോൺഗ്രസ്, ചെറുപുഷ്പ മിഷൻ ലീഗ്, കെഎൽസിഎ, മാതൃവേദി, പിതൃവേദി, സെന്റ്‌ വിൻസന്റ് ഡി പോൾ സൊസൈറ്റി, യൂദിത്ത് ഫോറം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി. വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ, അൽമായ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *