മേലാറ്റൂർ- പുലാമന്തോൾ റോഡ് നിർമാണം ഇനിയും സ്‌തംഭിച്ചാൽ കേസ് കോടതിലേക്ക്

Share to

Perinthalmanna Radio
Date: 31-08-2024

പെരിന്തൽമണ്ണ:  മേലാറ്റൂർ- പുലാമന്തോൾ റോഡിന്റെ നിർമാണം ഇനിയും സ്‌തംഭിച്ചാൽ കോടതിയെ സമീപിക്കാൻ ആക്‌ഷൻ കൗൺസിൽ തീരുമാനം. ജനകീയ പ്രതിഷേധത്തെ തുടർന്നും നജീബ് കാന്തപുരം എംഎൽഎ നേരിട്ട് കണ്ട് ഗൗരവം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലും സെപ്‌റ്റംബർ 1 ന് പണി പുനരാരംഭിക്കുമെന്നാണ് കരാർ കമ്പനി ഒടുവിൽ നൽകിയ ഉറപ്പ്. ഈ ഉറപ്പു മുഖവിലയ്ക്കെടുത്ത് മുന്നോട്ട് പോകാനാണ് ആക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം. 144 കോടി രൂപയുടെ 18 മാസം കൊണ്ട് തീർക്കേണ്ട പണി ആരംഭിച്ചിട്ട് 3 വർഷത്തിലേറെയായി.  സ്‌തംഭനാവസ്ഥ പരിഹരിക്കാൻ ഇതിനകം എംഎൽഎ മുൻകയ്യെടുത്ത് 15 തവണ യോഗം വിളിച്ചിട്ടുണ്ട്. 

തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിർമാണത്തിന്റെ ഓരോ ഘട്ടവും ആക്‌ഷൻ കൗൺസിലിനെ ബോധ്യപ്പെടുത്തണം. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയേയും കാണും. പുലാമന്തോൾ പഞ്ചായത്ത്  ഓഫിസിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ നജീബ് കാന്തപുരം എംഎൽഎ, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരൻ, പുലാമന്തോൾ വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹൻ, ആക്‌ഷൻ കൗൺസിൽ ജന.കൺവീനർ ഷാജു കട്ടുപ്പാറ, ട്രഷറർ അസീസ് ഏർബാദ്, കൺവീനർ കെ.പി.മൊയ്തീൻകുട്ടി, കെഎസ്‌ടിപി എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി.എൻജിനീയർ എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *