
Perinthalmanna Radio
Date: 31-08-2025
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് ഞായറാഴ്ച ദിവസവും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നത്. എന്നാൽ തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണവും ഇന്ന് അവസാനിക്കും. 82% ഗുണഭോക്താക്കളാണ് ഈ മാസം ഇതുവരെ റേഷൻ വിഹിതം കൈപ്പറ്റിയിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തെ റേഷൻ വാങ്ങാത്തവർ ഉടൻ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സ്റ്റോക്കെടുപ്പിനെ തുടർന്നാണ് തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി കൊടുത്തിരിക്കുന്നത്. രണ്ടാം തിയതി മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം തുടങ്ങും.
ഒന്നാം ഓണത്തിന് അതായത് സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
