
Perinthalmanna Radio
Date: 31-08-2025
ഓണം മഴയില്‍ കുതിരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്.
സെപ്തംബർ മൂന്നിനും നാലിനും വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. സെപ്തംബർ മൂന്നിന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സെപ്തംബർ നാലിന് തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും എന്നതാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ന്യൂനമർദത്തെ തുടർന്ന് വിവിധ ജില്ലകളില്‍ അതിശക്തമായ മഴ പെയ്തിരുന്നു. വടക്കൻ ജില്ലകളിലാണ് കനത്ത മഴ പെയ്തത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
