
Perinthalmanna Radio
Date: 31-08-2025
അങ്ങാടിപ്പുറം: കേരള സർക്കാരിന്റെ ആയുഷ് വകുപ്പ് നൽകുന്ന പ്രഥമ കായകൽപ് അവാർഡ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. സംസ്ഥാനത്തെ മികച്ച ആയുർവേദ ഡിസ്പെൻസറികൾക്ക് നൽകുന്ന ഈ പുരസ്കാരം തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചറിനു കൈമാറി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സലീന താണിയൻ, ഫൗസിയ തവളേങ്ങൽ, ഡോ. ബറുദീസ എന്നിവർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
