ഡ്രോൺ ഉപയോഗിച്ച് വളർച്ചാത്വരകം തളിക്കൽ ജില്ലയിലാദ്യമായി നടത്തി പുലാമന്തോൾ പഞ്ചായത്ത്

Share to

Perinthalmanna Radio
Date: 31-10-2023

പുലാമന്തോൾ: നെൽക്കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളർച്ചാത്വരകം തളിക്കൽ ജില്ലയിലാദ്യമായി നടത്തി പുലാമന്തോൾ പഞ്ചായത്ത്. നെൽക്കർഷകരുടെ ഉന്നമനത്തിനായി കാർഷികമേഖലയിലെ പുത്തൻ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.

പഞ്ചായത്തും പുലാമന്തോൾ കൃഷിഭവനും സംയുക്തമായി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് നൂതനപദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പാലൂർ പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. സാധാരണ ഒരു തൊഴിലാളി ഒരുദിവസം ഒന്നരയേക്കർ തളിക്കുന്നിടത്ത് അത്രയും ചെലവില്ലാതെ 15 മിനിറ്റുകൊണ്ട് അത്രയും വിസ്‌തൃതിയിൽ തളിക്കാൻ ഡ്രോൺ വഴി സാധിക്കും.

പഞ്ചായത്തുതലത്തിൽ ഈ പദ്ധതി ആദ്യമായി ജില്ലയിൽ നടപ്പാക്കുന്നത് പുലാമന്തോൾ പഞ്ചായത്തിലാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത പറഞ്ഞു.ഡ്രോൺ വഴി സൂക്ഷ്മ മൂലകങ്ങളടങ്ങിയ വളർച്ചാത്വരകം കൊടുക്കുന്നതിലൂടെ സ്‌പ്രേ വേസ്റ്റേജ് കുറച്ച് മരുന്ന് കൃത്യമായി ചെടികളിൽ എത്തിക്കുന്നതിനു കഴിയും. അതുവഴി 20 ശതമാനം വിള വർധനയും പ്രതീക്ഷിക്കുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ ഹാജറ കളത്തിങ്കൽ, പഞ്ചായത്തംഗങ്ങളായ ടി. സാവിത്രി, മുഹമ്മദ് മുസ്തഫ, ഷിനോസ് ജോസഫ്, ടി. മുഹമ്മദ്കുട്ടി, സി. മുഹമ്മദാലി, ടി. സൈതാലി, ബ്ലോക്കംഗം ഉമ്മുസൽമ, എ.ഡി.എ. സുഹൈബ് തിട്ടിയാൻ, പാടശേഖരസമിതി കൺവീനർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *