പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ ഇനി വൈദ്യുതി പോയാലും യാത്രക്കാർ വലയില്ല

Share to

Perinthalmanna Radio
Date: 31-10-2024

പെരിന്തൽമണ്ണ: പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ ഇനി വൈദ്യുതി പോയാലും യാത്രക്കാർ വലയില്ല. ബദൽ സംവിധാനമായി റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതരാണ് ഇൻവെർട്ടർ സ്ഥാപിച്ചത്. രാത്രി കാലത്ത് വൈദ്യുതി പോയാൽ ട്രെയിൻ യാത്രക്കാർ ഇവിടെ ഏറെ പ്രയാസപ്പെട്ടിരുന്നു. കഴിഞ്ഞ 5 വർഷത്തോളമായി വൈദ്യുതി തകരാറിലായാൽ വെയ്‌റ്റിങ് ഹാളിൽ മാത്രം ഒരു ബൾബ് കത്തിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. ഇതു സംബന്ധിച്ച് ട്രെയിൻ ടൈം കൂട്ടായ്മയും ട്രെയിൻ യാത്രക്കാരുടെ വിവിധ സംഘടനകളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെ പരാതികൾ അധികൃതർക്ക് നൽകിയിരുന്നതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *