
Perinthalmanna Radio
Date: 31-10-2024
മേലാറ്റൂർ : തീവണ്ടി കടന്നു പോയശേഷം ഉയർത്തിയ റെയിൽ ഗേറ്റുകളിലൊന്ന് പെട്ടെന്നു താഴ്ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഷൊർണൂർ-നിലമ്പൂർ പാതയിലെ മേലാറ്റൂരിൽ ബുധനാഴ്ച രാവിലെ പതിനൊന്നേകാലോടെയായിരുന്ന സംഭവം. തീവണ്ടി കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചതോടെ നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയിൽ ഗേറ്റിന് ഇരു വശത്തുമായി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു.
തീവണ്ടി പോയശേഷം ഗേറ്റ് ഉയർത്തി ക്കൊണ്ടിരിക്കെ പടിഞ്ഞാറു ഭാഗത്തെ ഏതാനും ഇരുചക്ര വാഹനങ്ങൾ റെയിൽപ്പാളത്തിലേക്കു കയറി. അതിനിടെ ഉയർന്നു കൊണ്ടിരുന്ന കിഴക്കുഭാഗത്തുള്ള ഗേറ്റ് പെെട്ടന്നു താഴ്ന്നു. ഇതോടെ ഏതാനും ചില വാഹനങ്ങൾ പാളത്തിനുള്ളിൽ അകപ്പെട്ടു. ഉടനെ ഗേറ്റ് കീപ്പറും സമീപത്തുണ്ടായിരുന്ന യാത്രക്കാരുമെത്തിയാണ് താഴ്ന്ന ഗേറ്റ് ഉയർത്തിവിട്ടത്. റോഡിൽ ഗേറ്റിനിരുവശത്തും നിരവധി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നതിനാൽ റെയിൽവേ ഗേറ്റിലെ ഈ പ്രശ്നം നേരിയ ഗതാഗതക്കുരുക്കിനു കാരണമായി. ഗേറ്റിന്റെ അറ്റകുറ്റപ്പണി ഈയിടെയാണ് നടത്തിയതെന്നും ഗേറ്റ് പെട്ടെന്ന് ഉയരാതിരുന്നത് ചെറിയ പ്രശ്നം മാത്രമാണെന്നും അതിന് അപ്പോൾതന്നെ പരിഹാരമായെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
