
Perinthalmanna Radio
Date: 31-12-2023
പെരിന്തൽമണ്ണ: പെട്രോൾ പമ്പുകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം ഇന്ന് (ഞായറാഴ്ച) രാത്രി എട്ടു മുതൽ നാളെ (തിങ്കളാഴ്ച) രാവിലെ ആറുവരെ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ സമരാഹ്വാനം മലപ്പുറം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തള്ളി. പെട്രോൾ പമ്പുകൾ പതിവു പോലെ തുറക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. ജില്ലയിലെ 75 ശതമാനം പമ്പുകളും രാത്രി പത്തിന് അടച്ച് പിറ്റേന്നു രാവിലെ ആറിന് തുറക്കുകയാണ് പതിവ്. വെറും രണ്ടു മണിക്കൂർ സമരം പ്രഹസനമാണെന്നും പുതുവർഷപ്പുലരിയിൽ ഇത്തരമൊരു തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലയിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇരുനൂറ്റെഴുപത്തഞ്ചോളം പെട്രോൾ പമ്പുകളും സ്വകാര്യ കമ്പനികളുടെ 40 പമ്പുകളുമാണുള്ളത്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.അബ്ദുൾ കരീം, കോ -ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ സമദ് തിരൂർക്കാട്, പി.അഷറഫ്,സി.കെ. സുലൈമാൻ, കെ.ടി. അഹമ്മദ്, എൻ.വസന്തകുമാർ, പ്രൊഫ. കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
