
Perinthalmanna Radio
Date: 31-12-2024
Perinthalmanna Radio
Date: 31-12-2024
അങ്ങാടിപ്പുറം: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ നിലമ്പൂർ – ഷൊർണൂർ പാതയിലൂടെ ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങാൻ ഇനി ദിവസങ്ങളുടെ ദൂരം മാത്രം. മേലാറ്റൂരിൽ പ്രവർത്തന സജ്ജമായ 110/25 കെവി ട്രാക് ഷൻ സബ് സ് റ്റേഷനിലെ ട്രാൻസ് ഫോമറുകളിലേക്ക് കെഎസ് ഇബിയുടെ വൈദ്യുതി കടത്തിവിട്ട് ചാർജ് ചെയ്തു. റെയിൽവേ, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകിട്ടാണ് ചാർജ് ചെയ്ത് പരിശോധന നടത്തിയത് .
ഇതോടെ വൈദ്യുതീകരണത്തി ന്റെ മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയായി. ഇന്ന് രാവിലെ ഷൊർണൂരിൽ നിന്ന് അങ്ങാടിപ്പുറം വരെ ഗുഡ്സ് ട്രെയിൻ ഓടിച്ച് ട്രയൽ റൺ നടത്തി. ജനുവരി ആദ്യവാരം ട്രെയിനുകൾ ഓടിത്തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്.
സബ് സ് റ്റേഷൻ സ്വിച്ച് ഓൺ കർമം നേരത്തേ റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം ജയകൃഷ്ണൻ നിർവഹിച്ചിരുന്നു.
എക്സ് ട്രാ ഹൈ ടെൻഷൻ (ഇഎച്ച് ടി) ലൈൻ ആയതിനാൽ വൈദ്യുതി കടത്തിവിടാൻ കെഎസ് ഇബി ഹെഡ് ഓഫിസിൽനിന്ന് സാ ങ്കേതികാനുമതിക്കായി കാത്തിരിക്കുകയായിരുന്നു . അനുമതി കൂടി ലഭ്യമായതോടെയാണ് വൈദ്യുതീകരണ പ്രവൃത്തികൾ പൂർത്തിയായത് .
വലിയ രണ്ട് ട്രാൻസ് ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്വിച്ചിങ് സ് റ്റേഷനും ഓഫിസുമാണ് മേലാറ്റൂരിൽ സജ്ജമായത് . 67 കിലോമീറ്റർ ദൂരമുള്ള ഷൊർണൂർ-നിലമ്പൂർ പാതയിൽ ഏകദേശം 1300 വൈദ്യുതക്കാലുകളാണ് സ്ഥാപിച്ചിരിക്കുന്നത് . വാണിയമ്പലത്തും അങ്ങാടിപ്പുറത്തും വാടാനാംകുറിശ്ശിയിലുമാണ് വൈദ്യുതി സ്വിച്ചിങ് സ് റ്റേഷനുകൾ ഒരുക്കിയത്.
ഏകദേശം 110 കോടി രൂപയ്ക്ക് മുകളിൽ ചെലവഴിച്ച് ഒന്നര വർഷക്കാലയളവിലാണ് വൈദ്യുതീകരണം പൂർത്തിയാക്കിയയത് . 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക് ട്രിക് ട്രെയിൻ ഓടി തുടങ്ങുന്നതോടെ ഒരു മണിക്കൂർ 10 മിനിറ്റായി ചുരുങ്ങും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
