
Perinthalmanna Radio
Date: 31-12-2025
പെരിന്തൽമണ്ണ: ചെറുകര – അങ്ങാടിപ്പുറം റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ജനുവരി 2-ന് രാത്രി 9 മണി മുതൽ ജനുവരി 3-ന് രാവിലെ 3 മണി വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. ഈ സമയത്ത് യാത്ര ചെയ്യുന്ന വാഹനങ്ങൾ പുളിങ്കാവ്–ചീരട്ടാമല– പരിയാപുരം വഴി അങ്ങാടിപ്പുറത്തേക്കും, പുലാമന്തോൾ – ഓണപ്പുട വഴി അങ്ങാടിപ്പുറത്തേക്കുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
