
Perinthalmanna Radio
Date: 03-11-2023
പെരിന്തൽമണ്ണ: മേലാറ്റൂർ- പുലാമന്തോൾ സംസ്ഥാന പാതയുടെ നവീകരണം വേഗത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാലു വർഷത്തോളമായി നവീകരണം എങ്ങുമെത്താതെ കിടക്കുകയാണ്. വിഷയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി മേലാറ്റൂരിൽ നിന്നും പുലാമന്തോളിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് തിങ്കളാഴ്ച പദയാത്ര നടത്തും. നിർമാണത്തിലെ അശാസ്ത്രീയത, അലംഭാവം, അഴിമതി, റോഡിന്റെ ശോച്യാവസ്ഥ തുടങ്ങിയവയ്ക്കെല്ലാം പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പദയാത്ര. തിങ്കളാഴ്ച രാവിലെ ഒൻപതിന് മേലാറ്റൂർ അങ്ങാടിയിൽ നിന്നാരംഭിക്കുന്ന പദയാത്ര മേലാറ്റൂർ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ പി.കെ. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്യും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
