മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്‍ ഏറ്റുവാങ്ങി

Share to

Perinthalmanna Radio
Date: 03-11-2023

പെരിന്തൽമണ്ണ: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുത്ത പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനുള്ള അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഹൗസ്സ് ഓഫീസർ പ്രേംജിത്ത് പുരസ്കാരം ഏറ്റുവാങ്ങി.

വിവിധ മേഖലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ.ഡി. പി.എസ്.(ലഹരി) കേസുകൾ രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ തന്നെ വിചാരണ നടത്തി പ്രതികൾക്ക് അതിവേഗം ശിക്ഷ വാങ്ങി കൊടുത്തതാണ് പ്രധാനമായും പുരസ്കാരത്തിന് അർഹമാക്കിയത്.

സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറ്റമറ്റ അന്വേഷണം നടത്തിയതും അന്തർ സംസ്ഥാന മോഷണ കേസുകൾ തെളിയിക്കുക വഴി സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനിലെ കേസുകളിലെ ചില പ്രതികളെ യും കണ്ടെത്താൻ സാധിച്ചതും ഗുണകരമായി. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് പരിശീലന സമയത്ത് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതല വഹിച്ചിരുന്നു. അന്നു മുതൽ അദ്ദേഹം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാറുള്ളതും മികവിനു സഹായിച്ചു.

പെരിന്തൽമണ്ണ നഗരസഭയും അഞ്ച് പഞ്ചായത്തുകളുമായി പത്ത് വില്ലേജുകളുടെ പരിധിയാണ് പെരിന്തൽമണ്ണ സ്റ്റേഷനുള്ളത്. മൂന്ന് സ്റ്റേഷനുകളുടെയെങ്കിലും പരിധി കൈകാര്യം ചെയ്യുന്ന ഈ സ്റ്റേഷൻ ജീവനക്കാരുടെ കുറവ് അടക്കമുള്ള പരിമിതികൾക്കുള്ളിൽ നിന്നാണ് മികച്ച സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എസ്.എച്ച്.ഒ. എ. പ്രേംജിത്തും എസ്.ഐ. ഷിജോ സി. തങ്കച്ചനുമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *