ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്; ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

Share to

Perinthalmanna Radio
Date: 04-11-2023

മലപ്പുറം: ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5 ശനി, ഞായര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് രണ്ടു ദിവസത്തേക്ക് പ്രവചിച്ചിരിക്കുന്നത്. 6 ന് തിങ്കളാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഞായറാഴ്ച അവധി ദിവസം കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണം

ജില്ലയില്‍ രണ്ടു ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് മാറി 24 മണിക്കൂറിനു ശേഷമേ പ്രവര്‍ത്തനം പുനരാരംഭീക്കാന്‍ പാടുള്ളൂ. ഇക്കാര്യം ഉറപ്പാക്കാന്‍ ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *