
Perinthalmanna Radio
Date: 04-12-2023
അങ്ങാടിപ്പുറം: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ 8.5 കോടിയുടെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. നിലവിലെ രണ്ട് ഗുഡ്സ് പ്ലാറ്റ് ഫോമുകള്‍ക്ക് പുറമെ മൂന്നാമത് ഒന്നു കൂടി നിര്‍മിക്കുന്നു. എഫ്.സി.എ ഗോഡൗണിനോട് അനുബന്ധിച്ച് ചരക്കിറക്കുന്ന ലൈനിനോട് അനുബന്ധിച്ചാണ് പുതിയത് നിര്‍മിക്കുന്നത്. എഫ്.സി.ഐയിലേക്ക് ചരക്കിറക്കാൻ ഇത് കൂടുതല്‍ സൗകര്യമാവും.
ഒന്നാം പ്ലാറ്റ് ഫോമുമായി ഇതിനെ ബന്ധിപ്പിച്ച് മേല്‍പ്പാലവും നിര്‍മിക്കും. നിലവില്‍ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന് പുറമെയാണ് പുതിയ മേല്‍പ്പാലം. റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് വീതി കൂട്ടി രണ്ടു വരി പാതയാക്കും. ഇതിന് വഴിയോരത്തെ മരങ്ങള്‍ മുറിച്ചു തുടങ്ങി. നിലവില്‍ എഫ്.സി.ഐയിലേക്ക് ചരക്ക് വാഹനങ്ങള്‍ എത്തുന്ന റോഡ് വഴിയാണ് റെയില്‍വേ സ്റ്റേഷനിലേക്കും വലിയൊരു വിഭാഗം യാത്രക്കാരെത്തുന്നത്.
ഇതും വീതി കൂട്ടി രണ്ടു വരിയാക്കാനാണ് തീരുമാനം. ഈ റോഡു വരുന്നതോടെ മൂന്നാം പ്ലാറ്റ് ഫോമില്‍ നിന്ന് ഒന്നും രണ്ടും പ്ലാറ്റ് ഫോമിലേക്ക് എത്താനാവും. അതേ സമയം, നിലവിലെ പ്ലാറ്റ് ഫോമുകള്‍ക്ക് വേണ്ടത്ര നീളമോ മുഴുവൻ ഭാഗത്തും മേല്‍ക്കൂരയോ ഇല്ലാത്ത പരിമിതിയുണ്ട്. ഇതിനും പരിഹാരം കാണും. യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രം, വിശ്രമ കേന്ദ്രം എന്നിവയും വിപുലീകരിക്കും. 8.5 കോടിയുടെ പദ്ധതികള്‍ എട്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കും. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയുടെ വൈദ്യുതീകരണം മാസങ്ങളായി നടന്നു വരുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
