
Perinthalmanna Radio
Date: 04-12-2023
മേലാറ്റൂർ: വേങ്ങൂർ സാഹിബും പടി ഹെൽത്ത് സെന്റർ സമീപം വാൻ പൂർണ്ണമായും കത്തി നശിച്ചു. ഓടി കൊണ്ടിരിക്കുന്ന ഒമിനി വാഹനത്തിൽ പുക ശ്രദ്ധയിൽ പെട്ട ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി പരിശോധിച്ചപ്പോഴേക്കും വാഹനത്തിൽ തീ പടരുകയും പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും മേലാറ്റൂരിലേക്ക് പെയിന്റുമായി പോകുകയായിരുന്ന ഒമിനി വാനാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിയോട് കൂടിയാണ് സംഭവം. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ പെരിന്തൽമണ്ണ ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹം പുറത്ത് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ട് കൊണ്ടാകാം തീ പിടിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
