Perinthalmanna Radio
Date: 05-11-2023
പെരിന്തല്‍മണ്ണ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ ഹരിത കര്‍മസേനക്കൊപ്പം സ്നേഹസദസ് സംഘടിപ്പിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന പരിപാടി ചെയര്‍മാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.
മാലിന്യ മുക്തം നവകേരളം പ്രതിജ്ഞചൊല്ലി ആരംഭിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ എ.നസീറ അധ്യക്ഷത വഹിച്ചു. പ്ലാന്‍റില്‍ സ്ഥാപിച്ച ഫയര്‍ എസ്റ്റിംഗ്യുഷറിന്‍റെ ഗുണങ്ങളും ഉപയോഗത്തെക്കുറിച്ചുമുള്ള ബോധവത്ക്കരണ ക്ലാസിനു പെരിന്തല്‍മണ്ണ സ്റ്റേഷൻ ഓഫീസര്‍ നേതൃത്വം നല്‍കി. വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയെക്കുറിച്ചു കെഎസ്ഡബ്ല്യുഎംപി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി വി. പ്രകാശ്, ഫിനാൻഷ്യല്‍ എക്സ്പേര്‍ട്ട് വി.ആര്‍ സതീശൻ എന്നിവര്‍ വിശദീകരിച്ചു. ഹരിത കര്‍മസേന മാലിന്യ സംസ്കരണവും പ്രഫഷണലിസവും, ആരോഗ്യസുരക്ഷ ക്ലാസ്, പ്ലാസ്റ്റിക് ഉത്പന്നങ്ങളും കോട്ടങ്ങളും എന്നീ വിഷയങ്ങളില്‍ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ വി. ദിനേശ്, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ ക്ലാസെടുത്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാര്‍, മുനിസിപ്പല്‍ എൻജിനീയര്‍ കെ. നിഷാന്ത്, സിഡിഎസ് പ്രസിഡന്‍റ് വി.കെ. വിജയ, ഹരിത കര്‍മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജര്‍ സി.കെ വത്സൻ സ്വാഗതവും സെക്രട്ടറി ജി. മിത്രൻ നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ