കീഴാറ്റൂർ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിൻ്റെ നിർമാണം തുടങ്ങി

Share to

Perinthalmanna Radio
Date: 05-12-2023

കീഴാറ്റൂർ: ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കീഴാറ്റൂർ പഞ്ചായത്ത് നിർമിക്കുന്ന ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി വഹിച്ചു. ആധ്യക്ഷ്യം വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ്, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ബിന്ദു വടക്കേക്കോട്ട, എൻ.കെ.ബഷീർ, സാബിറ കൊളമ്പിൽ, സി.ജമീല, എം.ടി.ലത്തീഫ്, കെ.പത്മനാഭൻ, വി.വി. ഹംസ, കെ.ടി. അബ്ദു‌ല്ല, പി.ജി. നാഥ്, ഡോ. ഇൽമുന്നീസ തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും കീഴാറ്റൂർ പഞ്ചായത്ത് 15 ലക്ഷം രൂപയുമാണ് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. തച്ചിങ്ങനാടത്തെ പള്ളിക്കുത്ത് പത്മനാഭന്റെ സഹോദരൻ കെ.വി.ശ്രീധരൻ സൗജന്യമായി നൽകിയ അഞ്ചര സെന്റ് സ്‌ഥലത്താണ് ഡിസ്പെൻസറി ആരംഭിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *