Perinthalmanna Radio
Date: 06-11-2023
പെരിന്തൽമണ്ണ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പെരിന്തൽമണ്ണ കെ എസ് ഇ ബി ഓഫീസിന് മുൻപിൽ ധർണ സമരം നടത്തി. ധർണ സമരം പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ നാസർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് പച്ചീരി നാസർ അദ്യക്ഷത വഹിച്ച പരിപാടിയിൽ കെ പി ഫാറൂഖ് സ്വാഗതവും പച്ചീരി ജലാൽ നന്ദിയും പറഞ്ഞു. പി ബഷീർ, കിഴിശേരി ബാപ്പു, ചേരിയിൽ മമ്മി, കൂരിയാടൻ കുഞ്ഞാണി, ഹബീബ് മണ്ണേങ്ങൾ, ഇർഷാദ് ജൂബിലി, സലീം താമരത്ത്, ഹുസൈന നാസർ, റിയാസ് ആനത്താനം, പച്ചീരി ഫാറൂഖ്, ഉസ്മാൻ തെക്കത്ത്, ഉനൈസ് കക്കൂത്ത്, സി നാസർ, സൈതുമ്മർ, കെ ടി ഹമീദ്, നൗഷാദ് കുന്നത്ത്, ബാപ്പു കുന്നത്ത്, ഹുസൈൻ കല്ലെങ്ങാടാൻ, അസ്സൈനാർ തോട്ടോളി തുടങ്ങിയവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ