
Perinthalmanna Radio
Date: 06-12-2023
പെരിന്തൽമണ്ണ : നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ സബ്ജൂനിയർ നയൻ എ സൈഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് കിരീടം. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒൻപതു പോയിന്റ് നേടിയാണ് ഇന്ത്യ ജേതാക്കളായത്. ആറു പോയിന്റ് നേടി ആതിഥേയരായ നേപ്പാൾ രണ്ടാമതെത്തി. ആദ്യ മത്സരത്തിൽ തായ്ലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ തുടക്കം. 16-ാം മിനിറ്റിൽ റൂണിയും 36-ാം മിനിറ്റിൽ അനിരുദ്ധും ഇന്ത്യയ്ക്കായി ഗോൾ നേടി. രണ്ടാം മത്സരത്തിൽ (6-1)ന് ഭൂട്ടാനെ തകർത്തായിരുന്നു ഇന്ത്യയുടെ ജയം. അവസാന ലീഗ് മത്സരത്തിൽ നേപ്പാളിനെതിരേ ഒസാമയുടെ ഹാട്രിക് മികവിൽ (6-2)നാണ് ഇന്ത്യ ജേതാക്കളായത്. പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഒസാമ അഞ്ച് ഗോളുകൾ നേടിയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ മണ്ണാർമല മുണ്ടൻതൊടി എം.ടി. ബിൻഷാദ്, മുള്ള്യാകുർശി മാട്ടുമ്മത്തൊടി എം.ടി. ഷഹിൻ ഷാ എന്നിവരടക്കം കേരളത്തിൽ നിന്ന് ഏഴു പേരാണ് ടീമിലുണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
