യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് പെരിന്തൽമണ്ണയിൽ

Share to

Perinthalmanna Radio
Date: 07-12-2023

പെരിന്തൽമണ്ണ : സംസ്ഥാന ഖജനാവിന് വീണ ഓട്ട മറയ്ക്കാനാണ് സർക്കാർ നവകേരള യാത്രയുമായി രംഗത്തിറങ്ങിയതെന്നും ഇതുകൊണ്ടൊന്നും കേരളം രക്ഷപ്പെടില്ലെന്നും നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. ജില്ലാ മുസ്‌ലീം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ പെരിന്തൽമണ്ണ നിയോജകമണ്ഡലംതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കാര്യത്തിൽ യു.ഡി.എഫിന് ആശങ്കയുള്ളതിനാലാണ് കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ യു.ഡി.എഫ്. എം.പി.മാർ പാർലമെന്റിൽ രംഗത്തെത്തിയതെന്ന് എം.എൽ.എ. പറഞ്ഞു. കേന്ദ്രസർക്കാരും ഫാസിസ്റ്റുകളും രാജ്യത്ത് വെറുപ്പ് വിറ്റഴിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമ്മിനിക്കാട് ഉദ്ഘാടനയോഗത്തിൽ നിയോജകമണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സിദ്ദീഖ് വാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എം. ഫത്താഹ്, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് എം.എൽ.എ, മുൻമന്ത്രി നാലകത്ത് സൂപ്പി, കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ്, ലീഗ് ജില്ലാ നേതാക്കളായ സലീം കുരുവമ്പലം, ഉസ്മാൻ താമരത്ത്, കെ.ടി. അഷ്‌റഫ്, നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ. നാസർ, ജനറൽ സെക്രട്ടറി എസ്. അബ്ദുസ്സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ജാഥാ ക്യാപ്റ്റൻ ശരീഫ് കുറ്റൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ അബ്ദുൾ ലത്തീഫ്, മാനേജർ ബാവ വിസപ്പടി, ഡയറക്ടർ ഗുലാം ഹസ്സൻ ആംഗീർ തുടങ്ങിയവർ പ്രസംഗിച്ചു. കാപ്പുപറമ്പ്, തൂത, ആനമങ്ങാട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം രാത്രി പെരിന്തൽമണ്ണയിൽ മണ്ഡലപര്യടനം സമാപിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *