Perinthalmanna Radio
Date: 08-11-2023
മലപ്പുറം: നൂറു രൂപയുടെയും അഞ്ഞൂറ് രൂപയുടെയും മുദ്ര പത്രങ്ങള്‍ക്ക് ജില്ലയില്‍ ക്ഷാമം. 100 രൂപയുടെ മുദ്രപത്രം തീരെ കിട്ടാനില്ലാത്തതിനാല്‍ കരാറുകള്‍ എഴുതാനും മറ്റുമായി 500 രൂപയുടെ മുദ്രപത്രം വാങ്ങി ഉപയോഗിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് ജനങ്ങള്‍. ക്ഷാമത്തെക്കുറിച്ച് അറിയാതെ 100 രൂപയുടെ മുദ്ര പത്രത്തിനായി വെണ്ടര്‍മാരുടെ ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് പലരും. 500 രൂപയുടെ മുദ്രപത്ര ഉപയോഗം കൂടിയതോടെ ഇതിനും ട്രഷറികളില്‍ ക്ഷാമം തുടങ്ങിയിട്ടുണ്ട്.
500 രൂപയുടെ മുദ്ര പത്രങ്ങള്‍ തീര്‍ന്നാല്‍ പിന്നെ 1000 രൂപയുടേത് ഉപയോഗിക്കേണ്ട സാഹചര്യമാകും. ഇ- സ്റ്റാന്പിംഗ് രീതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണം മുദ്രപത്രങ്ങള്‍ പുതുതായി അച്ചടിക്കുന്നില്ല. അച്ചടിച്ചവ വിറ്റു തീര്‍ക്കുകയാണ്.
ഇതാണ് ക്ഷാമത്തിന് പ്രധാന കാരണം. കെഎസ്‌ഇബിയിലേക്കും ബാങ്ക്, വായ്പാ ആവശ്യങ്ങള്‍ക്കും വസതുവില്‍പ്പന, വാടക, വാഹനം കരാറുകള്‍ എന്നിവക്കും ഉടമ്പടി എഴുതാനുമായാണ് 100 രൂപയുടെ മുദ്രപത്രങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ