ബസിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്തയാൾ അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 08-12-2023

പെരിന്തൽമണ്ണ: ബസ് യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ ശല്യംചെയ്തെന്ന പരാതിയിൽ നാൽപ്പത്തഞ്ചുകാരൻ അറസ്റ്റിൽ. വളാഞ്ചേരി, ആതവനാട് കോൽക്കാട്ടിൽ സജീഷ് (45) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽനിന്ന്‌ വളാഞ്ചേരിയിലേക്കുള്ള സ്വകാര്യബസിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പുത്തനങ്ങാടിയിൽ ബസ് എത്തിയപ്പോൾ തിരക്കിനിടയിൽ ഇയാൾ പിന്നിൽനിന്ന്‌ വിദ്യാർഥിനിയെ കടന്നുപിടിച്ചതായാണു പരാതി.

വിദ്യാർഥിനി ബഹളം വെച്ച് പ്രതികരിച്ചതോടെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞു വെക്കുകയും പെരിന്തൽമണ്ണ പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിന്തൽമണ്ണ ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. ഇൻസ്‌പെക്ടർ എ. പ്രേംജിത്തിന് പുറമേ എസ്.ഐ.മാരായ ഷിജോ സി. തങ്കച്ചൻ, ജലീൽ, സീനിയർ സി.പി.ഒ. സിന്ധു, സി.പി.ഒ.മാരായ ധനീഷ്, അയൂബ്, സത്താർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പി

Share to

Leave a Reply

Your email address will not be published. Required fields are marked *