ഇനി ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുപിഐ വഴി 5 ലക്ഷം രൂപവരെ കൈമാറാം

Share to

Perinthalmanna Radio
Date: 08-12-2023

യു.പി.ഐ വഴി ഇനി അഞ്ച് ലക്ഷം രൂപവരെ കൈമാറാം. ആശുപത്രി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കുള്ള പരിധിയാണ് ഇപ്പോൾ വർധിപ്പിച്ചിട്ടുള്ളത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരു ലക്ഷം രൂപവരെയാണ് യുപിഐ പണമിടപാട് പരിധി.

മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിങ്ങനെ ആവർത്തിച്ചുവരുന്ന പണമിടപാടുകൾക്കുള്ള ഇ-മാൻഡേറ്റ് പരിധി 15,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തും.

ഇതോടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകൾ വഴി പരമാവധി അഞ്ച് ലക്ഷം രൂപവരെ കൈമാറാൻ കഴിയും. ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച് തത്സമയം പണമിടപാട് നടത്താൻ കഴിയുന്ന സംവിധാനമാണ് യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് എന്നറിയപ്പെടുന്ന യുപിഐ. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ) ആണ് സംവിധാനം വികസിപ്പിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *