നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത; കരട് അലൈൻമെന്റിന് ഉടൻ അംഗീകാരമാവും

Share to

Perinthalmanna Radio
Date: 08-12-2023

അങ്ങാടിപ്പുറം: നിലമ്പൂർ- നഞ്ചൻകോട് റെയിൽ പാതയുടെയും ഷൊർണൂർ- കോയമ്പത്തൂർ മൂന്നും നാലും ട്രാക്കുകളുടെയും കരട് അലൈൻമെന്റ് റിപ്പോർട്ട് സർവേ ചുമതലയുള്ള ഹൈദരാബാദ് ആസ്‌ഥാനമായ ആർവി അസോസിയേറ്റ്സ് റെയിൽവേയ്ക്കു കൈമാറി. ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ഉദ്യോഗസ്ഥരും പാലക്കാട് ഡിവിഷൻ അധികൃതരും സംയുക്‌തമായി അലൈൻമെന്റ് ഡ്രാഫ്റ്റ് പരിശോന പൂർത്തിയാക്കി. കരട് അലൈൻമെന്റിന് ഉടൻ അംഗീകാരം നൽകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.

ലിഡാർ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഗ്രൗണ്ട് കൺട്രോൾ പോയിന്റ്സ് രേഖപ്പെടുത്തൽ ഉടൻ തുടങ്ങും. ട്രാക്ക് പോകുന്ന സ്ഥല നിർണയ നടപടിയാണിത്. 200 കിലോമീറ്റർ ഉള്ള നിലമ്പൂർ – നഞ്ചൻകോട് പാതയിൽ പലതരം സ്വഭാവമുള്ള വനത്തിലൂടെ വേണം ട്രാക്ക് നിർമിക്കാൻ. ഇതിൽ 100 കിലോ മീറ്ററോളം ടണൽ വരുന്നതിനാൽ ട്രാക്കിനായുള്ള സ്ഥ‌ല നിർണയം ശ്രമകരമാണ്. ലിഡാർ സർവേ വേഗത്തിലാവാൻ കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.

ഇതോടൊപ്പം ട്രാഫിക് സ്റ്റഡി നടത്താനും ഇരു പദ്ധതികൾക്കും അനുമതി നൽകി കഴിഞ്ഞു. സർവേ പൂർത്തിയാക്കാനുള്ള കാലയളവ് (കംപ്ലീഷൻ പരീയഡ്) 12 മാസമാണെങ്കിലും ഏറെ വൈകാതെ നടപടികൾ പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കുകയാണ് ലക്ഷ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *