
Perinthalmanna Radio
Date: 09-11-2023
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ആവിഷ്കരിച്ച ഷുവര്‍ മിഷൻ “ചെയര്‍മാൻ സ്കോളര്‍ഷിപ്പ്’ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ എൻജിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അവാര്‍ഡും വിതരണം ചെയ്തു. നഗരസഭ കോണ്‍ഫറൻസ് ഹാളില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാൻ പി. ഷാജി സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്‍മാൻ എ. നസീറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ മൻസൂര്‍ നെച്ചിയില്‍, അന്പിളി മനോജ്, മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, സിസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എംഡി മൊയ്തു, സിഇഒ അഷര്‍, റാഫി എന്നിവര്‍ പ്രസംഗിച്ചു.
സാമ്പത്തികമായി പ്രയാസം നേരിടുന്ന കുടുംബങ്ങളില്‍ പഠിക്കാൻ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കുവാനുള്ള സഹായം ഒരുക്കുകയാണ് “ചെയര്‍മാൻ സ്കോളര്‍ഷിപ്പ്’ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പ്രവേശന പരീക്ഷയില്‍ വിജയിച്ച നാലു വിദ്യാര്‍ഥികളാണ് 145000 രൂപ ഫീസ് വരുന്ന സ്മാര്‍ട്ട് ഫോണ്‍ എൻജിനീയറിംഗ് കോഴ്സ് ചെയര്‍മാൻ സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ സൗജന്യമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
