
Perinthalmanna Radio
Date: 09-12-2023
അങ്ങാടിപ്പുറം : വൈലോങ്ങര റോഡിൽ കുതിരപ്പാലം തോടിന് സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് തലകീഴായി പാടത്തേക്ക് മറിഞ്ഞു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.
ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരെ പരിക്കുകളോടെ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കും ഓട്ടോയും അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വൈലോങ്ങരയിലേക്ക് വരികയായിരുന്നു. എതിരേ കയറിവന്ന മറ്റൊരു വാഹനത്തെ കണ്ടതോടെ ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
